ഷി ജിന്‍പിംഗിനെ (Xi Jinp-ing) ഇലവന്‍ ജിന്‍പിംഗ് എന്ന് വായിച്ച വാര്‍ത്താ അവതാരകന്റെ പണി തെറിച്ചു

single-img
19 September 2014

0911-china-VP-Xi-Jinping_full_600ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ പേര് തെറ്റായി വായിച്ച ഡിഡി ന്യൂസ് വാര്‍ത്താ അവതാരകന്റെ പണി തെറിച്ചു. ബുധനാഴ്ച്ച അര്‍ധരാത്രി വാര്‍ത്ത വായിച്ച കാഷ്വല്‍ റീഡറിനാണ് അബദ്ധം പിണഞ്ഞത്.

‘Xi Jinping’ എന്ന് ഇംഗ്ലീഷില്‍ എഴുതിയതില്‍ Xi എന്നത് 11 എന്ന് തെറ്റിദ്ധരിച്ചാണ് അവതാരകന്‍ ‘ഇലവന്‍ ജിന്‍പിംഗ്’ എന്ന് വായിച്ചത്. വാര്‍ത്താവതാരകനെ ജോലിയില്‍ നിന്നും പുറത്താക്കിയതായാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന വാര്‍ത്താ അവതാരകര്‍ അര്‍ധരാത്രി വാര്‍ത്ത വായിക്കാന്‍ ഉണ്ടാകാറില്ല. കാഷ്വല്‍ റീഡര്‍മാരാണ് ഈ സമയത്തെ ബുള്ളറ്റിനുകള്‍ വായിക്കുക.

ചൈനീസ് പ്രസിഡന്റിന്റെ പേര് വാര്‍ത്താ അവതാരകര്‍ തെറ്റായി ഉച്ചരിക്കുന്നത് ഇതാദ്യമായല്ല. ഷി ജിന്‍പിംഗ് എന്നത് തെറ്റായി ഉച്ചരിക്കുന്ന ഫ്രഞ്ച് വാര്‍ത്താ അവതാരകന്റെ വീഡിയോയും ഇന്റര്‍ശനറ്റില്‍ നേരത്തെ പ്രചരിച്ചിരുന്നു.