ധോണിയെ ബിരിയാണി കഴിക്കാൻ സമ്മതിച്ചില്ല; ടീം അംഗങ്ങളുമായി ഹോട്ടലിൽ നിന്നും ഇറങ്ങിപ്പോയി

single-img
19 September 2014

biriyaniധോണിയും സംഘവും താമസിച്ചിരുന്ന ഹോട്ടലിൽ വെച്ച് സഹതാരം അമ്പാട്ടി റായിടുവിന്റെ വീട്ടിൽ നിന്നും കൊണ്ട് വന്ന ഹൈദ്രബാദി ബിരിയാണി കഴിക്കാൻ ഹോട്ടൽ അധികൃതർ സമ്മതിച്ചില്ല. ഇതിൽ ക്ഷുഭിതനായ ധോണി തന്റെ ചെന്നൈ ടീം അംഗങ്ങളേയും കൂട്ടി മറ്റൊരു ഹോട്ടലിലേക്ക് താമസം മാറി. ഹൈദ്രബാദിലെ ഹോട്ടൽ ഗ്രാന്റ് കകതീയയിലാണ് സംഭവം നടന്നത്, ചെന്നൈ ടീം അംഗങ്ങളുമായി ബിരിയാണി കഴിക്കാൻ ധോണി തിരഞ്ഞെടുത്തത് ഹോട്ടലിലെ ബോർഡ് റൂമായിരുന്നു. എന്നാൽ ധോണിയോടും സംഘത്തോടും അവരവരുടെ മുറിയിൽ ചെന്ന് ഭക്ഷണം കഴിക്കാൻ ഹോട്ടൽ അധികൃതർ ആവശ്യപ്പെട്ടു.

ഉടൻ തന്നെ ധോണി ബുക്കിങ്ങ് റദ്ദാക്കി ടീം അംഗങ്ങളേയും കൂട്ടി ഹോട്ടൽ റിവൽ താജ് കൃഷ്ണയിലേക്ക് താമസം മാറുകയും ചെയ്തു.

സംഭവത്തെ തുടർന്ന് ധോണിക്ക് പിന്നാലെ ബിസിസിഐയും ഗ്രാന്റ് കകതീയയിലെ തങ്ങളുടെ ബുക്കിങ്ങ് റദ്ദാക്കി റിവൽ താജ് കൃഷ്ണയിലേക്ക് മാറ്റി.

പിന്നീട് ബിരിയാണിക്കഥ ബിസിസിഐയും ചെന്നൈ ടീം അധികൃതരും തള്ളിക്കളഞ്ഞിട്ടുണ്ട്. തങ്ങൾക്ക് ഹോട്ടലിന്റെ സൗകര്യങ്ങൾ ഇഷ്ടമാകാത്തത് കൊണ്ടാണ് ഹോട്ടൽ മാറിയതെന്ന് അവർ അറിയിച്ചു.