മന്ത്രിയ്ക്കും രക്ഷയില്ല;എയര്‍ ഇന്ത്യാ വിമാനത്തിൽ നിന്ന് കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്റെ ലഗേജ് കാണാതായി

single-img
19 September 2014

nirmalaകേന്ദ്രമന്ത്രി നിർമ്മല സീതാരാമന്റെ ലഗേജുകൾ എയര്‍ ഇന്ത്യാ വിമാനത്തിൽ വെച്ച് നഷ്ടപ്പെട്ടു.  കൈൻസിൽ നടക്കുന്ന ജി 20യുടെ ധനകാര്യമന്ത്രിമാരുടെ കൂടികാഴ്ചയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു മന്ത്രി . ഓസ്ട്രേലിയയിൽ വിമാന താവളത്തിൽ വെച്ച് പരിശോധിച്ചപ്പോഴാണ് തന്റെ ലഗേജ് നഷ്ടപ്പെട്ട് വിവരം അറിഞ്ഞതെന്ന് നിർമ്മല സീതാരാമൻ ട്വിറ്ററിലൂടെ അറിയിച്ചു. ‘തന്റെ വസ്ത്രങ്ങളെല്ലാം നഷ്ടപ്പെട്ട പെട്ടിയിലാണെന്നും. തനിക്ക് കൈൻസിൽ നിന്നും സാരി വാങ്ങാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും അവർ ട്വിറ്ററിൽ കുറിച്ചു’.

കേന്ദ്രമന്ത്രിയുടെ നഷ്ടപ്പെട്ട ലഗേജ് കണ്ടെത്തിയതായും അടുത്ത ആറുമണിക്കൂറിനുള്ളിൽ ലഗേജ് മന്ത്രിക്ക് കൈമാറുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.