മേല്‍ക്കൂരയും മൂത്രപ്പുരയും ഇല്ലാത്ത സ്‌കൂളിലെ കുട്ടികള്‍ പഠിക്കുന്നതും ആഹാരം കഴിക്കുന്നതും റോഡരികിലിരുന്ന്: അതും ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍

single-img
18 September 2014

13Fir01.qxpബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലെ ജയ്പൂരില്‍ ന്യു ചമ്പാ നഗറില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികളായിരിക്കും ഇന്ത്യയിലെ ഏറ്റവും ഭാഗ്യം കെട്ട വിദ്യാര്‍ത്ഥികള്‍. സ്വന്തമായി കെട്ടിടമില്ലാതെ റോഡരികില്‍ ഇരുന്ന് പഠനം നടത്തേണ്ട ഗതികേടലാണവര്‍.

124 വിദ്യാര്‍ത്ഥികളും അഞ്ച് അദ്ധ്യാപകരും സ്വന്തമായി മേല്‍ക്കൂരയുള്ള കെട്ടിടമില്ലാത്തതിനാല്‍ റോഡരികില്‍ പഠിച്ചും പഠിപ്പിച്ചും ഉച്ചഭക്ഷണം കഴിച്ചും ക്ലാസുകള്‍ നടത്തിക്കൊണ്ട് പോകുകയാണിവിടെ. ജയ്പൂരിലെ ന്യൂ ചമ്പാ നഗറിലെ ഈ വിദ്യാലയം 2008ലാണ് ഈ വിദ്യാലയം സര്‍ക്കാര്‍ സ്ഥാപിച്ചത്.

നിറയെ കുട്ടികളുമായി തുടങ്ങിയ ഈ സ്‌കൂളിന് കെട്ടിടമില്ലാത്തതിനാല്‍ കുറച്ച് അദ്ധ്യാപകരേയും കുട്ടികളേയും മറ്റൊരു സ്‌കൂളിലേയ്ക്ക് കൊണ്ടുപോയിരുന്നു. പോകാന്‍ കഴിയാതെ അവശേഷിക്കുന്ന വിദ്യാര്‍ത്ഥികളാണ് മഴയും വെയിലും കൊണ്ട് ഈ സ്‌കൂളില്‍ പഠിക്കുന്നത്. എന്നാല്‍ കാലമിത്രയായിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന കാര്യമാണ് അത്ഭുതം.

13Fir03.qxp