ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ രണ്ട്‌ പേര്‍ അറസ്‌റ്റില്‍

single-img
18 September 2014

8208_minor-girl-rape2993ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ രണ്ട്‌ പേര്‍ അറസ്‌റ്റില്‍. ചൊവ്വാഴ്‌ച രാത്രിയാണ്‌ യുവതി പീഡനത്തിനിരയായത്‌. രണ്ട്‌ സൃഹൃത്തൃക്കള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യവെ യുവതിയെ മയക്ക്‌ മരുന്ന്‌ കലര്‍ന്ന സോഫ്‌റ്റ് ഡ്രിങ്ക്‌ നല്‍കി പീഡിപ്പിച്ചു എന്നാണ്‌ കേസ്‌.യുവതിയുമായി പരിചയമുള്ളവരാണ്‌ അറസറ്റിലായത്‌.

 
മാനഭംഗത്തിന്‌ ശേഷം അബോധാവസ്‌ഥയിലായ യുവതിയെ നെഹ്‌റു പ്ലേസിലെ ഫ്‌ളൈ ഓവറിന്‌ സമീപം ഉപേക്ഷിക്കുകയായിരുന്നു. യുവതിയെ അബോധാവസ്‌ഥയില്‍ കണ്ടെത്തിയ ഓട്ടോ ഡ്രൈവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ എത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.