കോഴിക്കോട് മൊബൈലില്‍ സംസാരിച്ച് റോഡ് മുറിച്ചു കടന്നവര്‍ക്ക് പിഴ

single-img
18 September 2014

CB09__MOBILE_PHONE_1714763fമൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് റോഡ് മുറിച്ചു കടന്നതിന് കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞദിവസങ്ങളിലായി അറുപതോളം പേര്‍ പിഴയൊടുക്കി. ഫോണില്‍ സംസാരിച്ചു കൊണ്ടോ ഫോണിന്റെ സ്‌ക്രീനില്‍ നോക്കിക്കൊണ്ടോ അശ്രദ്ധമായി റോഡു മുറിച്ചു കടക്കുന്നവര്‍ക്കെതിരെ ഇന്നലെ മുതലാണ് സിറ്റി ട്രാഫിക് പൊലീസ് നടപടി തുടങ്ങിയത്. മാവൂര്‍ റോഡ് ജംക്ഷനിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിയമലംഘനം നടത്തിയത്. ഇവരില്‍ നിന്നു പിഴ ഈടാക്കുകയും ചെയ്തു. പരിശോധന കൂടുതല്‍ കാര്യക്ഷമതയോടെ പരിശോധനയും നിരീക്ഷണവും തുടരുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എ.വി. ജോര്‍ജ് പറഞ്ഞു.