നികുതി നിഷേധത്തിന് ആഹ്വാനം ചെയ്തത് രാജ്യദ്രോഹകുറ്റം: കെ.എം മാണി

single-img
18 September 2014

download (1)നികുതി നിഷേധത്തിന് ആഹ്വാനം ചെയ്തത് രാജ്യദ്രോഹകുറ്റമാണെന്ന് ധനമന്ത്രി കെ.എം മാണി. ബ്രിട്ടീഷുകാര്‍ക്കെതിരെ പോലും അവസാനത്തെ ആയുധമായിരുന്നു നികുതി നിഷേധമെന്നും അദ്ദേഹം പറഞ്ഞു. അധികനികുതിയും വെള്ളക്കരവും ബഹിഷ്‌കരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആഹ്വാനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.സിഗരറ്റിനും മദ്യത്തിനും നികുതി കൂട്ടിയതില്‍ ആരും രോക്ഷം കൊള്ളേണ്ടതില്ല. കൂട്ടിയ നികുതി അധിക നികുതിയല്ല എന്നും അദ്ദേഹം പറഞ്ഞു.