കമലഹാസന്‍ ഉലകനായകനാണെങ്കിലും ഭക്ഷണം കേരളത്തിലേതാണ്; ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണം കേരളത്തില്‍ നിന്നും കഴിച്ച ഭക്ഷണമാണെന്ന് കമലഹാസന്‍

single-img
18 September 2014

kamal-hassanദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ അഭിനയിക്കാന്‍ കേരളത്തിലെത്തിയപ്പോള്‍ കഴിച്ച റോഡരികിലെ ഭക്ഷണവും വെള്ളവുമാണ് തനിക്ക് ഭക്ഷ്യവിഷബാധ ഏല്‍ക്കാന്‍ കാരണമെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. ഒരു ദേശീയ മാധ്യമത്തോടാണ് കമല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷ്യവിഷബാധയേറ്റ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. കമലിന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും നാളെ തൊട്ട് ഷൂട്ടിങ് ആരംഭിക്കുമെന്നും കമലിന്റെ മാനേജര്‍ അറിയിച്ചു.

പാപനാശത്തില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഗൗതമിയും കമല്‍ ഹാസനൊപ്പം ചിത്രത്തിലുണ്ട്. ചിത്രീകരണം പൂര്‍ത്തിയായ കമലഹാസന്റെ ഉത്തമ വില്ലന്‍ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്.