ഹിന്ദി രാഷ്ട്രഭാഷയൊക്കെ തന്നെ; പക്ഷേ തങ്ങള്‍ക്ക് വേണ്ടെന്ന് ജയലളിത

single-img
18 September 2014

Jayalalithaഹിന്ദി രാഷ്ട്രഭാഷയായാലും ലോകഭാഷയായാലും തങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാടുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത രംഗത്ത്. കോളജുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കണമെന്ന യുജിസി നിര്‍ദേശത്തിനെതിരെയാണ് ശക്തമായ എതിര്‍പ്പുമായി ജയലളിത രംഗത്തെത്തിയത്. യുജിസിയുടെ സര്‍ക്കുലര്‍ നിയമവിരുദ്ധവും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. ഈ സര്‍ക്കുലര്‍ തമിഴ്‌നാട്ടിലെ യൂണിവേഴ്‌സിറ്റികളില്‍ നടപ്പിലാക്കില്ലെന്നും അവര്‍ പറഞ്ഞു.

ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. ഹിന്ദിയിതര സംസ്ഥാനങ്ങളില്‍ കേന്ദ്രം ആശയവിനമയം നടത്തേണ്ടത് ഇംഗ്ലീഷിലായിരിക്കണമെന്നും ഭരണഘടന നിഷ്‌കര്‍ഷിക്കുന്നുവെന്നും ജയലളിത ചൂണ്ടിക്കാട്ടി.