12 കരാറുകളില്‍ ഇന്ത്യയും ചൈനയും ഒപ്പുവച്ചു

single-img
18 September 2014

Chinaപ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും തമ്മില്‍ ഹൈദരാബാദ് ഹൗസില്‍ നടന്ന ഉഭയകക്ഷിയോഗത്തില്‍ 12 ഉഭയകക്ഷി കരാറുകളില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഒപ്പുവയ്ക്കാന്‍ ധാരണയായി. മാനസസരോവറിലേക്ക് നാഥുല വഴി സമാന്തര പാത നിര്‍മിക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.

സാമ്പത്തിക വ്യാപാര രംഗത്തെ സഹകരണം ഉറപ്പുവരുത്തുന്ന കരാറുകളാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചത്. അഞ്ചു വര്‍ഷം കൊണ്ട് ചൈന ഇന്ത്യയില്‍ 1,20,000 കോടി രൂപയുടെ നിക്ഷേപം നടത്തും. റെയില്‍വേ, മാധ്യമ മേഖലകളില്‍ പരസ്പര സഹകരണം ഉറപ്പുവരുത്തും. ഗുജറാത്തിലും അഹമ്മദാബാദിലും വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും. 2015 ചൈനയില്‍ ‘വിസിറ്റ് ഇന്ത്യ’ വര്‍ഷവും 2016 ഇന്ത്യയില്‍ ‘വിസിറ്റ് ചൈന’ വര്‍ഷവുമായി ആചരിക്കാനും യോഗത്തില്‍ ധാരണയായി.