പ്രളയം തകര്‍ത്ത കാശ്മീരിന് സി.പി.എം എം.പിമാര്‍ വക 10 കോടി

single-img
18 September 2014

cpm flag_1സിപിഎം പാര്‍ലമെന്റ് അംഗങ്ങള്‍ പ്രളയം തകര്‍ത്ത ജമ്മു കാശ്മീരിലെ പുനരധിവാസത്തിന് അവരുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ വീതം, മൊത്തം 10 കോടി രൂപ സംഭാവനചെയ്യും.

ഇരു സഭകളിലെയും മുഴുവന്‍ സി.പി.ഐ എമ്മിന്റെ എം പി മാരും 50 ലക്ഷം രൂപവീതം നല്കാന്‍ തീരുമാനിച്ചതായി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ദേശീയദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ എംപിമാരുടെ പ്രാദേശികവികസനഫണ്ടില്‍നിന്ന് സംഭാവന നല്‍കാന്‍ ചട്ടങ്ങളില്‍ വ്യവസ്ഥയുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പുനരധിവാസഫണ്ടിലേക്ക് എംപിമാര്‍ സംഭാവന നല്‍കുകയെന്ന് പാര്‍ട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു.

രാജ്യസഭയില്‍ രണ്ട് സ്വതന്ത്രരുള്‍പ്പെടെ പതിനൊന്നും ലോകസഭയില്‍ ഒന്‍പതും അംഗങ്ങള്‍ ആണ് സി.പി.ഐ.എമ്മിന് ഉള്ളത്.