സംസ്ഥാനത്തെ അധികനികുതിക്കെതിരെ സി.പി.എം പ്രക്ഷോഭത്തിനൊരുങ്ങുന്നു

single-img
18 September 2014

downloadസംസ്ഥാനത്ത് അധികനികുതിയും കൂട്ടിയ വെള്ളക്കരവും ബഹിഷ്‌കരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

 

4000 കോടി രൂപയുടെ അധികഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ് സർക്കാർ എന്നും
വേണ്ടപ്പെട്ടവരില്‍ നിന്നും വെള്ളക്കരത്തിന്റെ കുടിശ്ശിക സര്‍ക്കാര്‍ പിരിച്ചെടുക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു . ബജറ്റിനെ അപ്രസക്തമാക്കുന്ന ഈ നടപടി സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ് എന്നും പിണറായി വിജയന്‍ പറഞ്ഞു .

 

സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തി ധവളപത്രം ഇറക്കണം. സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നിയമസഭ അടിയന്തിരമായി വിളിച്ചുചേര്‍ക്കണം എന്നും അദ്ദേഹം പറഞ്ഞു .