തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി വിവാഹിതയാവുന്നു

single-img
18 September 2014

images (2)തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി വിവാഹിതയാവുന്നു. ബിസിനസുകാരനാണ് അനുഷ്കയുടെ വരൻ. ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന മഹാബലി എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായാൽ ഉടൻ അനുഷ്ക വിവാഹിതയാവുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അതേസമയം വിവാഹശേഷം അനുഷ്ക അഭിനയിക്കുകയുമില്ല എന്നും അറിയിയുന്നു .


ലിങ്ക എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നവാഗത സംവിധായകൻ പുതിയൊരു സ്‌ക്രിപ്റ്റുമായി അനുഷ്കയെ കാണാനെത്തി. കഥ അനുഷ്കയ്ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ആ ഓഫ‌ർ വേണ്ടെന്ന് അനുഷ്ക തീരുമാനിച്ചു. അതിന് പിന്നിലെ കാരണം അനുഷ്ക വിവാഹിതയാവാൻ പോവുന്നതാണെന്ന് സംവിധായകനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.