വൈദ്യുതിചാര്‍ജ് അടച്ചില്ല, ട്യൂമര്‍ ബാധിച്ച കുട്ടിയുടെ വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിച്ചു

single-img
18 September 2014

electric-meterമുഹമ്മ: വൈദ്യുതിചാര്‍ജ് അടയ്ക്കാത്തതിനെ തുടർന്ന് ട്യൂമര്‍ ബാധിച്ച കുട്ടിയുടെ വീട്ടിലെ വൈദ്യുതി ബന്ധം ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ വിഛേദിച്ചു. ഇതേ തുടര്‍ന്ന് 45,000 രൂപയുടെ മരുന്നുകള്‍ ഉപയോഗശൂന്യമായതായി പരാതി. മുഹമ്മ വടക്കേ കോലാട്ട് രാദേഷ്കുമാറിന്റെ വീട്ടിലെ വൈദ്യുതി ബന്ധമാണ് റദ്ദാക്കിയത്. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ രാദേഷ്കുമാറിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ ഇയാളുടെ പ്രായമായ അമ്മ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ഈ സമയം രാദേഷ്കുമാർ ആറാംക്ലാസ് വിദ്യാര്‍ഥിനിയായ മകളേയും കൊണ്ട് തിരുവനന്തപുരം ആര്‍സിസിയില്‍ പരിശോധനയ്ക്കു പോയിരിക്കുകയായിരുന്നു.