ട്രെയിനിന്റെ ഉരുക്ക് കൊളുത്ത് തലയില്‍ വീണ് റെയില്‍വെ ജീവനക്കാരന്‍ മരിച്ചു.

single-img
18 September 2014

trainസിതാമാരി:  ട്രെയിനിന്റെ എഞ്ചിനും കോച്ചും തമ്മില്‍ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉരുക്ക് കൊളുത്ത് തലയില്‍ വീണ് റെയില്‍വെ ജീവനക്കാരന്‍ മരിച്ചു. ബിഹാറിലെ മെഹ്‌സോള്‍ എന്ന ഗ്രാമത്തിലെ അബ്ദുള്‍ ഖാഫറാണ് മരിച്ചത്. സിതാമാരി റെയില്‍വെ സ്റ്റേഷനിലായിരുന്നു സംഭവം.

ട്രെയിനിന്റെ എഞ്ചിനും ബോഗികളും തമ്മില്‍ ബന്ധിപ്പിക്കുന്നതിനിടെയാണ് അത്യാഹിതം സംഭവിച്ചത്. എഞ്ചിനും ബോഗികളും തമ്മില്‍ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന കൂറ്റന്‍ ഉരുക്ക് കൊളുത്താണ് തലയില്‍ വീണത്. ഗുരുതര പരിക്കേറ്റ അബ്ദുള്‍ ഖാഫറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.