ബീഹാറിലേയും ബംഗാളിലേയും വിധവകൾ എന്തിനാണ് വൃന്ദാവനിലേക്ക് വരുന്നതെന്ന് ഹേമമാലിനി

single-img
18 September 2014

hemaബീഹാറിലേയും ബംഗാളിലേയും വിധവകൾ എന്തിനാണ് വൃന്ദാവനിലേക്ക് വരുന്നുതെന്ന് ബിജെപി എം.പി ഹേമമാലിനി.  വിധവകളെ തമസിപ്പിച്ചിരിക്കുന്ന അഗതി മന്ദിരം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തരെ കണ്ട് സംസാരിക്കുകയായിരുന്നു അവർ. താൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി ഇതിനെ കുറിച്ച് സംസാരിക്കുമെന്നും  ഹേമമാലിനി കൂട്ടിച്ചേർത്തു. വിധവകളെ അതാത് സംസ്ഥാനങ്ങൾ സംരക്ഷിക്കണമെന്നും അവർ പറഞ്ഞു. 2000ത്തോളം വിധവകൾ ആറോളം ആശ്രമങ്ങളിലും അഗതി മന്ദിരങ്ങളിലുമായി താമസിക്കുന്നത്. ഇതിനെതിരെയാണ് ഹേമമാലിനി പ്രതികരിച്ചത്. ഹേമമാലിനിയെ പിന്താങ്ങി തദ്ദേശവാസികൾ മുന്നോട്ട് വന്നിട്ടുണ്ട്.