പോലീസുകാരെ ആക്രമിച്ച കേസില്‍ പ്രതി ഏഴു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍.

single-img
18 September 2014

l_302പോലീസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചകേസില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി ഏഴു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. കുഞ്ഞിമംഗലം താമരംകുളങ്ങരയിലെ കാനവീട്ടില്‍ ദിലീപ്കുമാറിനെ (30) യാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

എസ്എഫ്‌ഐ പ്രവര്‍ത്തകരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും തമ്മിലുണ്ടായ സംഘര്‍ഷം തടയാനെത്തിയ അന്നത്തെ പയ്യന്നൂര്‍ എസ്‌ഐ സി.കെ. സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള പോലീസുകാരെ ദിലീപ്കുമാറിന്റെ നേതൃത്വത്തില്‍ ആക്രമിച്ച് പരിക്കേപ്പിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് വിദേശത്തേക്ക് കടന്ന പ്രതിയെ 2013ല്‍ പയ്യന്നൂര്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.