പി. കെ. ബഷീറിന്റെ തെരഞ്ഞെടുപ്പ് വിജയം ശരിവെച്ചു

single-img
18 September 2014

PK-Basheer.1ന്യൂഡല്‍ഹി: ഏറനാട് എം. എല്‍. എ. പി. കെ. ബഷീറിന്റെ തിരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു.

സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി. വി. അന്‍വര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഉറവിടം അവ്യക്തമായ ഇലട്രോണിക് തെളിവുകള്‍ അസ്വീകാര്യമാണെന്ന് കോടതി വ്യക്തമാക്കി.

തെരഞ്ഞടുപ്പ് വേളയില്‍ മനാഫ് വധവുമായി ബന്ധപ്പെടുത്തി അപകീര്‍ത്തികരമായ പോസ്റ്റര്‍, ലഘുലേഖ വിതരണം, ജീപ്പില്‍ പ്രചാരണം, പ്രസംഗം എന്നിവ നടത്തിയെന്നാണ് ഹര്‍ജിയിലെ പരാതി. അതിനായി ഹാജരാക്കിയ തെളിവുകളാണ് സുപ്രീംകോടതി നിരാകരിച്ചത്.