നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസിൽ നാല് പേരെ സി .ബി .ഐ അറസ്റ്റ് ചെയ്തു.

single-img
18 September 2014

kochiAirportകൊച്ചി: നാല് പേരെ നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തു. ചാവക്കാട്, കൊടുങ്ങല്ലൂര്‍ സ്വദേശികളായ കബീര്‍, മനീഷ്, സുധര്‍മന്‍, അനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. വിദേശത്തേക്ക് ആളുകളെ വിമാനത്താവളം വഴി കയറ്റിയയക്കുന്ന ഏജന്റുമാരാണാവിരെന്നാണ് സി.ബി.ഐ പറയുന്നത്.

ഇന്ന് ഉച്ചതിരിഞ്ഞ് നാല് പേരെയും കോടതിയില്‍ ഹാജരാക്കും. ഗള്‍ഫ് രാജ്യങ്ങളിലേക്ക് നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ച് ആളുകളെ കടത്തിയതുമായി ബന്ധപ്പെട്ട്, സി.ബി.ഐ ഇപ്പോൾ അന്വേഷിക്കുന്നത് നാല് കേസുകളാണ്. കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരെ പ്രതികളാക്കിയിരുന്നു.

അന്വേഷണത്തില്‍, മനുഷ്യക്കടത്തിന് കൂട്ടുനിന്നതിന് പ്രത്യുപകാരമായി കോണ്‍സ്റ്റബിളായ അജീബ് എന്നയാളുടെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം എത്തിയതായും കണ്ടെത്തിയിരുന്നു.