“ലൗ ജിഹാദിനെ” ചെറുക്കാൻ ഗോമൂത്രം:ഹിന്ദു ജന ജാഗ്രതി സമിതി

single-img
18 September 2014

Cow-Peeഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയപ്പെട്ട പ്രചാരണ ആയുധം “ലൗ ജിഹാദ്” കൈവിടാൻ ബിജെപി അനുകൂല തീവ്ര ഹിന്ദുസംഘടനകൾ തയ്യാറാകുന്നില്ല.ലൗ ജിഹാദിനെ പ്രതിരോധിക്കാൻ ഗോമൂത്രം എന്ന ആശയവുമായി വന്നിരിക്കുകയാണു തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു ജന ജാഗ്രതി സമിതി.ലൗ ജിഹാദിനെ ചെറുക്കാനായി സംശയമുള്ള പെണ്‍കുട്ടികളില്‍ ഗോമൂത്രം തളിക്കാനുള്ള നിർദ്ദേശമാണു ഹിന്ദു ജന ജാഗ്രതി സമിതി നിർദ്ദേശിക്കുന്നത്

കൂടാതെ “ശാസ്ത്രീയമായ” ചില നിർദ്ദേശങ്ങളും സംഘടന നിർദ്ദേശിക്കുന്നുണ്ട്.ഉപ്പുവെള്ളത്തില്‍ കുളിപ്പിക്കുക, നാരങ്ങ പൂജ തുടങ്ങിയ പ്രതിവിധികളും സംഘടന നിർദ്ദേശിക്കുന്നു.കൂടാതെ ജിഹാദി ജീവിതത്തെക്കുറിച്ചുള്ള ബോധവൽക്കരണം നൽകാനും സംശയമുള്ള പെൺകുട്ടികളുടെ സഞ്ചാരം തടയാനും നിരീക്ഷിക്കാനും സംഘടന നിർദ്ദേശിക്കുന്നു

മൂന്ന് വർഷത്തോളം നീണ്ട് നിന്ന ശാസ്ത്രീയ പഠനങ്ങൾക്ക് ശേഷമാണു സംഘടന “ശാസ്ത്രീയ നിർദ്ദേശങ്ങൾ” മുന്നോട്ട് വെച്ചതെന്ന് സംഘടനയുടെ ദേശിയ വക്താവ് രമേഷ് ഷിണ്ഡെ പറഞ്ഞു.

ഗോവ ആസ്ഥാനമായ ഹിന്ദുത്വ സംഘടന വിഖ്യാത ചിത്രകാരന്‍ എം എഫ് ഹുസൈന്റെ ചിത്രപ്രദര്‍ശന വേദി അക്രമിച്ച് തകര്‍ത്തതടക്കമുള്ള നിലപാടുകളിലൂടെ കുപ്രസിദ്ധരാണു.