വെള്ളക്കരം കുത്തനെ കൂട്ടി

single-img
17 September 2014

tap-waterവെള്ളക്കരം കുത്തനെ കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒരു കിലോ ലിറ്ററിന് നിലവില്‍ നാലു രൂപ എന്നുള്ളതിന് ആറു രൂപ എന്ന നിലയില്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 50 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 10,000 കിലോ ലിറ്ററിനു മുകളില്‍ ജലം ഉപയോഗിക്കുന്നവര്‍ക്കാണ് പുതിയ വെള്ളക്കരം ബാധകമാകുന്നത്.

തീരുമാനത്തിനെതിരേ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ജനത്തിന് കൂടുതല്‍ ദുരിതം സമ്മാനിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് വി.എസ്.സുനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു.