മദ്യപിക്കാനും പുകവലിക്കാനും ഇനി കാശ് ഇറക്കണം; സംസ്ഥാന സര്‍ക്കാര്‍ മദ്യത്തിന്റെയും പുകയില ഉല്‍പ്പന്നങ്ങളുടെയും നികുതി കൂട്ടുന്നു

single-img
17 September 2014

Cigarette-smokeമദ്യത്തിന്റെയും പുകയില ഉല്‍പ്പന്നങ്ങളുടെയും നികുതി വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 1,000 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ഇതുവഴി പ്രതീക്ഷിക്കുന്നത്. മദ്യത്തിന് 20 ശതമാനം നികുതി വര്‍ധിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത മന്ത്രിസഭായോഗത്തിലാണ് തീരുമാനം.