രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ മികച്ച പാതയിലേക്ക് എത്തിക്കാൻ നരേന്ദ്ര മോദി സർക്കാർ നടപടികൾ സ്വീകരിച്ചു:പ്രണബ് മുഖർജി

single-img
17 September 2014

images (5)രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ മികച്ച പാതയിലേക്ക് എത്തിക്കാൻ നരേന്ദ്ര മോദി സർക്കാർ നടപടികൾ സ്വീകരിച്ചുവെന്നും ആഗോളതലത്തിൽ ഇന്ത്യയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും രാഷ്ട്രപതി പ്രണബ് മുഖർജി . ബൃഹത്തായ നയങ്ങളുമായി ഭരണം തുടങ്ങിയ മോദി സർക്കാർ അത് ഉദ്ദേശിച്ച രീതിയിൽ നടപ്പിലാക്കാനും ശ്രമിക്കുന്നുണ്ട്. മോദിയുടെ ജപ്പാൻ സന്ദർശനം കാതലായ വിദേശ നിക്ഷേപം ഭാവിയിൽ ഉറപ്പുവരുത്തുന്നതാണ്.

 

അടുത്ത അഞ്ച് വർഷത്തിൽ,​ ജപ്പാനിൽ നിന്ന് 25 മുതൽ 35 ശതകോടി ഡോളർ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. വിയറ്റ്നാമിൽ ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കവെയാണ് മോദിയെ രാഷ്ട്രപതി പ്രകീർത്തിച്ചത്. കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദർശിച്ച ആസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി നല്ലൊരു കൂടിക്കാഴ്ചയാണ് നടന്നതെന്ന് രാഷ്ട്രപതി പറഞ്ഞു.