പോലീസില്‍ 30 ശതമാനം വനിതകളെ നിയമിക്കും: രമേശ് ചെന്നിത്തല

single-img
17 September 2014

rameshപത്തു വര്‍ഷത്തിനുള്ളില്‍ കേരള പോലീസില്‍ 30 ശതമാനം വനിതകളെ നിയമിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തിലെ മുഴുവന്‍ പോലീസുകാരേയും 20 കോടി രൂപയുടെ ഇന്‍ഷുറന്‍സില്‍ ചേര്‍ക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടിക്കാനം ആംഡ് പോലീസ് ബറ്റാലിയന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള പോലീസിന്റെ ആംഡ് പോലീസും പോലീസ് ബറ്റാലിയനും തമ്മില്‍ നിലനിന്നിരുന്ന സീനിയോറിറ്റി പ്രശ്‌നം, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പരിഹരിക്കാനായെന്നും മന്ത്രി അറിയിച്ചു.