ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം നല്‍കാത്തത് ചതിയാണെന്ന് ആര്‍. ബാലകൃഷ്ണപിള്ള

single-img
17 September 2014

Balakrishnapillaiകെ.ബി.ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം നല്‍കാത്തത് ചതിയാണെന്ന് കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍.ബാലകൃഷ്ണപിള്ള. മന്ത്രിസ്ഥാനം ഇല്ലാത്തതുകൊണ്ട് പാര്‍ട്ടിക്ക് ദോഷമില്ല. ഇക്കാര്യം ആവശ്യപ്പെട്ട് താന്‍ ആരുടെയും പിന്നാലെ പോകില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യം പൂര്‍ണമായും നിരോധിക്കണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. എന്നാല്‍ പെട്ടന്നുള്ള മദ്യനിരോധനം അപ്രായോഗികമാണ്. മദ്യനിര്‍ത്തലാക്കിയാല്‍ സംസ്ഥാനത്തിന് ധനനഷ്ടമുണ്‌ടെന്ന വാദം പൂര്‍ണമായും ശരിയല്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.