അസംസ്‌കൃത എണ്ണയുടെ വില ഇടിഞ്ഞതിനെത്തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ ഒരുങ്ങുന്നു

single-img
17 September 2014

download (24)അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഇടിഞ്ഞതിനെത്തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ ഒരുങ്ങുന്നു. ഡീസല്‍ ലിറ്ററിന് 35 പൈസയും പെട്രോള്‍ 55 പൈസയും കുറയ്ക്കാനാണ് തീരുമാനം. എന്നാല്‍, ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളയുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനത്തിന് കാത്തിരിക്കുകയാണ് കമ്പനികള്‍.

 

നിലവില്‍ ഇറക്കുമതിച്ചെലവിനേക്കാള്‍ ലിറ്ററിന് 35 പൈസ കൂട്ടിയാണ് ഇന്ത്യയില്‍ ഡീസല്‍ വില്ക്കുന്നത്. ഇതാണ് കുറയ്ക്കക. പെട്രോള്‍വില പലപ്പോഴായി കുറച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറാകുന്നത്.

 

2009 ജനവരിയിലാണ് ഡീസല്‍വില അവസാനമായി കുറച്ചത്. അന്ന് ലിറ്ററിന് രണ്ട് രൂപ കുറച്ചശേഷം അന്താരാഷ്ട്രവിപണിയില്‍ എണ്ണവില ക്രമമായി ഉയരുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് വന്‍നഷ്ടത്തിലായ എണ്ണക്കമ്പനികള്‍ക്ക് ആശ്വാസമായി നഷ്ടം നികത്തുന്നതുവരെ മാസം 50 പൈസ നിരക്കില്‍ വില കൂട്ടാന്‍ സര്‍ക്കാര്‍ അനുവദിച്ചു. 19 തവണയായി ലിറ്ററിന് 11.81 രൂപയാണ് ഇങ്ങനെ വര്‍ധിപ്പിച്ചത്.