നന്മ പേരില്‍ മാത്രമല്ല പ്രവര്‍ത്തിയിലും ഉണ്ട്; ബേത്തൂര്‍പാറ സ്‌കൂളിലെ വൈദ്യുതി ഇല്ലാത്ത വീടുകളിലെ കുട്ടികള്‍ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ നന്മയുടെ എമര്‍ജന്‍സി ലാമ്പുകള്‍

single-img
17 September 2014

Nanmaബേത്തൂര്‍പാറ സ്‌കൂളിലെ വീട്ടില്‍ വൈദ്യുതിയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പൂര്‍വവിദ്യാര്‍ഥികളുടെ വക സമ്മാനം. ബേത്തൂര്‍പാറ സ്‌കൂളിലെ പത്താം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കാണു പൂര്‍വവിദ്യാര്‍ഥികളുടെ യുഎഇയിലെ കൂട്ടായ്മയായ നന്മ എമര്‍ജന്‍സി ലാമ്പ് വിതരണം ചെയ്തത്.

ഈ സ്‌കൂളിലെ പത്താം ക്ലാസ് കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികളുടെ വീടുകളില്‍ പോയി നടത്തിയ സര്‍വെയില്‍ ഒമ്പത് കുട്ടികളുടെ വീട്ടില്‍ വൈദ്യുതിയില്ലെന്ന് കണെ്ടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വൈദ്യുതിയില്ലാത്ത വീടുകളില്‍ എമര്‍ജന്‍സി നല്‍കാന്‍ പിടിഎ പദ്ധതിയിട്ടതും അതിനായി നന്മ കൈകോര്‍ത്തതും.

നന്മയുടെ രണ്ടാമത് വിദ്യാഭ്യാസ പുരസ്‌കാരവും എമര്‍ജന്‍സി ലാമ്പ് വിതരണവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം. പ്രദീപ് നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.