കണ്ണൂരില്‍ നാല് പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു

single-img
17 September 2014

kannur_map1വാരത്തിനടുത്ത് തക്കാളിപീടികയില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. ആലക്കാടന്‍ ഷണ്‍മുഖന്റെ മകന്‍ സമില്‍ (അഞ്ച്), ആലക്കാടന്‍ സുധാകരന്റെ മകന്‍ സൂര്യദേവ് (ഏഴ്), നൂറിക്കല്‍ പ്രമോദ് (40), കാരായി രഞ്ജിത്ത് (49) എന്നിവര്‍ക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.