സൂപ്പര്‍മാര്‍ക്കറ്റില്‍ അവരുടെ പരസ്യം പതിച്ച ക്യാരി ബാഗിന് തുക ഈടാക്കുന്നതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ്; ധന്യ സൂപ്പര്‍മാര്‍ക്കറ്റ് പത്തി മടക്കി

single-img
17 September 2014

Dhanya sവീണ്ടും ഒരു ഫേസ്ബുക്ക് വിജയഗാഥ. തെക്കന്‍ കേരളത്തിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശുംഖലയായ ധന്യ സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനം വാങ്ങാനെത്തുന്നവര്‍ക്ക് നല്‍കുന്ന സ്വന്തം പരസ്യം പതിച്ച ക്യാരി ബാഗിന് തുക ഈടാക്കുന്ന നടപടിയാണ് അനസ് ഇഷാക്ക് എന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്‌റ്റോടെ അവസാനിച്ചത്. സാധനം വാങ്ങാനെത്തുന്നവര്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റിന്റെ പരസ്യമില്ലാത്ത ബാഗാണ് ഇപ്പോള്‍ നല്‍കുന്നത്.

പരസ്യം പതിച്ച ക്യാരിബാഗിനു കാശ് ഈടാക്കുന്നതിനെതിരെ അവരുടെ കണ്ണനല്ലൂരിലെ ഔട്ട്‌ലെറ്റിലെ സ്റ്റാഫുമായി ഉണ്ടായ തര്‍ക്കമാണ് അനസിനെ മുഖപുസ്തകത്തില്‍ ഒരു പോസ്റ്റിടാന്‍ പ്രേരിപ്പിച്ചത്. ഇട്ട പോസ്റ്റിന് നല്ലപ്രതികരണങ്ങളും ഷെയറും ലഭിച്ചതോടെ പ്രസ്തുത പോസ്റ്റ് ധന്യാ സുപ്പര്‍ മാര്ക്കറ്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയും അവരുടെ പരസ്യം പതിച്ച ക്യാരി ബാഗിന് ക്യാഷ് ഈടാക്കുന്നത് അവസാനിപ്പിക്കുകയുമായിരുന്നു.

കൊല്ലം കണ്ണനല്ലൂരിലെ ധന്യ സൂപ്പര്‍മാര്‍ക്കറ്റ് ബ്രാഞ്ചാണ് പരസ്യം പതിച്ച ക്യാരി ബാഗിന് മുന്നു രൂപ ഈടാക്കിയത്. അത് ചോദ്യം ചെയ്ത അനസിനോട് സ്റ്റാഫ് അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ടായിരുന്നു.

Postj