ഷി ചിന്‍പിംഗ് ഇന്ത്യയിലെത്തി

single-img
17 September 2014

Chineseചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അഹമ്മദാബാദിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സ്വീകരിച്ചു. ചൈനീസ് വിദേശകാര്യമന്ത്രി ഉള്‍പ്പടെ എട്ട് കാബിനറ്റ് മന്ത്രിമാരും 130 വ്യവസായികളും വ്യാപാരികളുമടങ്ങുന്ന സംഘത്തോടൊപ്പമാണ് ഷീ ജിന്‍പിങ് ഇന്ത്യയിലെത്തിയത്.

വൈകിട്ട് മോദി ചൈനീസ് സംഘത്തിന് അഹമ്മദാബാദില്‍ വിരുന്ന് നല്കും. തുടര്‍ന്ന് ഡല്‍ഹിയില്‍ എത്തുന്ന ഷി ചിന്‍പിംഗിന് വ്യാഴാഴ്ച രാഷ്ട്രപതിഭവനിലാണ് ഔപചാരികമായ സ്വീകരണം നല്കുന്നത്. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രിയും ചേര്‍ന്നാണു സ്വീകരിക്കുക. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഷിയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തും. തുടര്‍ന്നു ഹൈദരാബാദ് ഹൗസില്‍ ഷിയും മോദിയും പ്രതിനിധിസംഘങ്ങളോടൊപ്പം ചര്‍ച്ച നടത്തും.