18 അംഗ കാമറൂണ്‍ ഫുട്‌ബോള്‍ ടീം ഇസ്ലാംമതം സ്വീകരിച്ചു

single-img
17 September 2014

kamaroonകാമറൂണ്‍ ഫുട്‌ബോള്‍ ടീം ദുബായില്‍ വെച്ച് ഒരുമിച്ച് ഇസ്‌ലാം മതം സ്വീകരിച്ചു. ടീമിലെ 18 അംഗങ്ങളാണ് ഇസ്ലാം മതത്തിലേക്ക് മാറിയതെന്ന് ദുബൈ മതകാര്യ വകുപ്പ് അറിയിച്ചു. പരിശീലനാര്‍ഥം കുറച്ച് കാലമായി ദുബൈയില്‍ കഴിയുന്ന ടീമംഗങ്ങള്‍ ഇസ്ലാം മതസ്ഥരായ സ്വദേശികളും അല്ലാത്തവരുമായ മുസ്‌ലിംകളുമായി നടത്തിയ ഇടപഴകലുകളാണ് ഇസ്‌ലാമിലേക്ക് മാറാന്‍ പ്രചോദനമായതെന്ന് ടീമംഗങ്ങള്‍ പറഞ്ഞു.

മതകാര്യവകുപ്പിന്റെ ആസ്ഥാനത്ത് വെച്ച് വിവിധ നാട്ടുകാരായ ധാരാളം ആളുകള്‍ ഇസ്‌ലാം സ്വീകരിക്കാറുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് ബിന്‍ അല്‍ ശൈഖ് അഹ്മദ് അല്‍ ശൈബാനി അറിയിച്ചു.