ഇങ്ങനെയാകണം പൊതുജനം; വിമാനം രണ്ട് മണിക്കൂര്‍ വൈകിപ്പിച്ച മുന്‍ മന്ത്രിയെ യാത്രക്കാര്‍ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു

single-img
17 September 2014

Pakistanരണ്ടുമണിക്കൂര്‍ വിമാനം വൈകിപ്പിച്ചതിന് പാക്കിസ്ഥാനിലെ പീപ്പിള്‍സ് പാര്‍ട്ടി നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന റഹ്മാന്‍ മാലിക്കിനെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു. കറാച്ചിയില്‍ നിന്നും ഇസ്‌ലമാബാദിലേക്ക് പോകേണ്ട പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈനിന്റെ പി.കെ 370 വിമാനത്തില്‍ നിന്നാണ് മാലിക്കിനെ ഇറക്കിവിട്ടത്.

ബോര്‍ഡിംഗ് സമയം കഴിഞ്ഞ് രണ്ടു മണിക്കൂറിനു ശേഷം വിമാനത്തില്‍ കയറാനെത്തിയ മാലിക്കിനെ യാത്രക്കാര്‍ തടയുകയായിരുന്നു. യാത്രക്കാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മാലിക്കിന് വിമാനത്തില്‍ നിന്നിറങ്ങേണ്ടി വരികയായിരുന്നു.

ഏതായാലും മാലിക്കിനെ യാത്രക്കാര്‍ വിമാനത്തില്‍ നിന്നുും പുറത്താക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി പ്രചരിക്കുകയാണ്.