ശാരദ ചിട്ടി തട്ടിപ്പിൽ സിബിഐ ചോദ്യം ചെയ്ത ഡിജിപി ആത്മഹത്യ ചെയ്തു

single-img
17 September 2014

dgpശാരദ ചിട്ടി കേസിൽ ആരോപണ വിധേയനായ മുൻ അസ്സം ഡിജിപി ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. സിബിഐയുടെ ചോദ്യം ചെയ്യൽ താങ്ങാൻ കഴിയാതെയാണ് ഷങ്കർ ബറുവ ആത്മഹത്യ ചെയ്തതെന്ന് ബന്ധുകൾ പറഞ്ഞു. സിബിഐയുടെ ചോദ്യം ചെയ്യലിനെ തുടർന്ന് ആശുപത്രിയിലായ ഷങ്കർ ബറുവ, തിരിച്ച് വീട്ടിലെത്തിയ ശേഷം സ്വന്തം റിവോൾവർ ഉപയോഗിച്ച് തലയിൽ വെടി വെച്ചാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

സിബിഐ ബംഗാളിലും അസ്സമിലും ഉള്ള ഇദ്ദേഹത്തിന്റെ 20 കേന്ദ്രങ്ങളിൽ റെയ്ഡ് ചെയ്തിരുന്നു. കൂടാതെ ഷങ്കർ ബറുവക്കെതിരെ 48 കേസുകൾ സിബിഐ രജിസ്റ്റർ ചെയ്തിരുന്നു.

ആഴ്ച്ചകൾക്ക് മുൻപ് മുൻ ബംഗാൾ ഡിജിപി രജത് മജൂംദാറിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. നിക്ഷേപകർക്ക് വൻ തുക വഗ്ദാനം ചെയ്തായിരുന്നു ശാരദ ഗ്രൂപ്പ് ചിട്ടി തട്ടിപ്പ് നടത്തിയത്.

കഴിഞ്ഞ ജൂലായിലാണ് സുപ്രീം കോടതി കേസ് സിബിഐക്ക് കൈമാറിയത്.