‘മൈ ഹൂ രജനീകാന്തിന്റെ’ പ്രദർശനം തടയണമെന്ന് ആവശ്യവുമായി രജനികാന്ത് കോടതിയിൽ

single-img
17 September 2014

rajinikanth“മൈ ഹൂ രജനീകാന്ത്” എന്ന ഹിന്ദി ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന് ആവശ്യവുമായി സൂപ്പർ സ്റ്റാർ രജനികാന്ത് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ചിത്രത്തിന് തന്റെ പേരു നൽകുന്നതിനെ എതിർത്താണ് രജനികാന്ത് കോടതിയെ സമീപിച്ചത്. തന്റെ സ്വകാര്യതയെ ഹനിക്കുന്ന് നടപടിയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ നിന്നും ഉണ്ടായതെന്ന് അദ്ദേഹം ഹർജിയിൽ പറയുന്നു. ചിത്രം പ്രദർശിപ്പിക്കണമെങ്കിൽ തന്റെ പേര് ഉപയോഗിക്കാൻ പാടില്ലെന്ന് അദ്ദേഹത്തിന്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ചിത്രത്തിന്റെ നിർമ്മാതാക്കളോ അണിയറപ്രവർത്തകരോ തന്റെ പേരോ സംഭാഷണമോ സ്റ്റൈലോ ചിത്രത്തിൽ ഉപയോഗിക്കുനതിന്  തന്നെ സമീപിച്ചിട്ടില്ലെന്നും. ചിത്രം തന്റെ ആരാധകരിൽ തെറ്റിധാരണയുണ്ടാക്കുമെന്നും രജനികാന്ത് പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലറിലും പബ്ലിസിറ്റികളിലും നിന്ന് മനസ്സിലാക്കാൻ സാധിച്ചത് “മൈ ഹൂ രജനീകാന്ത്” നിലവാരമില്ലാത്ത ചിത്രമെന്നാണ്. അത്തരം ചിത്രങ്ങൾക്ക് തന്റെ പേരു നൽകുന്നത് ശരിയല്ലെന്നും രജനികാന്ത് പറഞ്ഞു.

രജനികാന്തിന്റെ കോടിക്കണക്കായ ആരാധകരെ ലക്ഷ്യം വെച്ചാണ് ചിത്രത്തിന് അണിയറക്കാർ അദ്ദേഹത്തിന്റെ പേരു നൽകിയിരിക്കുന്നത്. ഇതാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്.