അക്കൗണ്ടിൽ നിന്ന് പണം തട്ടാൻ പുതിയ വഴിയുമായി തട്ടിപ്പുകാർ;ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വിളിച്ച് 27,000 രൂപ കവർന്നു

single-img
17 September 2014

sib netbankingബേഡകം:  കാസര്‍കോഡ് ബേഡകത്തു നിന്നാണ് നൂതനമായ രീതിയിലുള്ള  ഓണ്‍ലൈന്‍ എടിഎം തട്ടിപ്പിനെ കുറിച്ചുളള റിപ്പോര്‍ട്ടു പുറത്തുവന്നു.

ബന്തടുക്ക പടുപ്പിലെ തോമസ് മത്തായിയാണ് തട്ടിപ്പിനിരയായത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് പടുപ്പ് ശാഖയിലാണ് തോമസ് മത്തായിയ്ക്കു അക്കൗണ്ടുള്ളത്. കഴിഞ്ഞ ദിവസം യു.പി.യില്‍ നിന്നു വിളിച്ച് ബാങ്കിലെ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ഒരാള്‍ എടിഎം അക്കൗണ്ട് വിവരം ആവശ്യപ്പെട്ടുകയും സംശയം തോന്നാത്തതിനാല്‍ തോമസ് വിവരങ്ങള്‍ കൈമാറുകയും ചെയ്തു. എന്നാല്‍, ഇതിനു ശേഷം തോമസിന്റെ അക്കൗണ്ടില്‍ നിന്ന് 27,000 രൂപ നഷ്ടപ്പെടുകയും ചെയ്തു. തുടർന്നാണ് ഇദ്ദേഹത്തിന് തട്ടിപ്പിനിരയായ കാര്യം മനസ്സിലായത്. അക്കൗണ്ട് വിവരം മനസ്സിലാക്കിയ ശേഷം തട്ടിപ്പുകാര്‍ ഓണ്‍ലൈന്‍ വഴി പണം തട്ടിയെടുക്കുകയായിരുന്നു.

ഓണ്‍ലൈന്‍ വഴി എ.ടി.എമ്മില്‍ നിന്നു 27,000 രൂപ കവര്‍ന്നുവെന്ന പരാതിയില്‍ ബേഡകം പോലീസ് കേസെടുത്തു.