കുട്ടികളെ സ്കൂൾ നിർത്തിപ്പിക്കുന്നത് ക്രിമിനൽ കുറ്റം;കുട്ടിയുടെ അമ്മയ്ക്ക് ഹൈക്കോടതിയുടെ താക്കീത്

single-img
17 September 2014

courtകുട്ടിയുടെ സ്കൂളിലെ പഠിത്തം നിർത്തിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് അമ്മയോട് ഹൈക്കോടതിയുടെ താക്കീത്. ജസ്റ്റിസ് മന്മോഹനാണ് കഴിഞ്ഞ ദിവസം വിധി പ്രഖ്യാപിച്ചത്. 13 കാരിയെ വീണ്ടും സ്കൂളിൽ ചേർക്കാനും കോടതി ഉത്തരവിട്ടു.  അമ്മ മകളുടെ സ്കൂളിലെ പഠിത്തം നിർത്തിച്ചിരുന്നു ഇതിനെതിരെ കുട്ടിയുടെ അച്ഛൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതി വിധി പുറപ്പെടുവിച്ചത്.

പെൺകുട്ടിയെ സ്കൂളിൽ നിന്നും പിൻവലിച്ച അമ്മയുടെ നടപടി ക്രിമിനൽ കുറ്റമാണെന്ന് കോടതി പറഞ്ഞു. ഇപ്പോൾ ഇതിന് ശിക്ഷ നൽകുന്നില്ലെന്നും. ഇനി ഒരിക്കൽ കൂടി അമ്മ ഇത്തരത്തിൽ പെരുമാറിയാൽ തക്കതായ ശിക്ഷ ലഭിക്കുമെന്നു കൊടതി അറിയിച്ചു. ഈ സംഭവത്തെ നിരീക്ഷിക്കുമെന്ന് പറഞ്ഞ കോടതി. ഇതിനായി അമിക്കസ്ക്യൂരിയെ നിയമിക്കുകയും ചെയ്തു.

രണ്ടാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള പെൺകുട്ടിയെ സ്കൂൾ പ്രിൻസിപ്പാൾ അനുയോജ്യമായ ക്ലാസ്സിൽ ചേർത്ത് പഠിപ്പിക്കണമെന്നും. കുട്ടിയുടെ പഠന നിലവാരം നോക്കി വേണ്ട സഹായം ചെയ്യണമെന്നും കോടതി പറഞ്ഞു.

കുട്ടിയുടെ മാതാപിതാക്കൾ വിവാഹമോചിതരാണ്. പെൺകുട്ടി അമ്മയോടൊപ്പമാണ് താമസിക്കുന്നത്.