ഉജ്ജയ്ന്‍ വി.സിക്കു നേരെ ആക്രമണം നടത്തിയ 15 വിശ്വഹിന്ദു,ബജറംഗദൾ പ്രവർത്തകർ അറസ്റ്റിൽ;കശ്മീര്‍ ദുരന്തബാധിതര്‍ക്ക് സഹായം അഭ്യര്‍ഥിച്ചതിനായിരുന്നു ആക്രമണം

single-img
17 September 2014

chancellorഉജ്ജൈനി: ഉജ്ജൈനി യൂണിവേർസിറ്റി വൈസ് ചാൻസിലറെ ആക്രമിച്ച കേസിൽ 15 വിശ്വഹിന്ദു,ബജറംഗദൾ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈസ് ചാൻസിലർ ജവഹർലാൽ കോലി ജമ്മു കശ്മീർ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭവ നടത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഹിന്ദു സംഘടനകള്‍ ആക്രമിച്ചത്.

കാശ്മീര്‍ ദുരിതാശ്വാസ നിധിയിലേക്ക് യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള കോളേജുകള്‍ സംഭാവന നല്‍കണമെന്ന് കോലി ആവശ്യപ്പെട്ടതാണ് വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. യൂണിവേഴ്‌സിറ്റിയിലേക്ക് ഇരച്ചുകയറിയ ഇവര്‍ കോലിയെ കയ്യേറ്റം ചെയ്യുകയും ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.