മുന്‍ കാമുകിയെ കൊലപ്പെടുത്തി കാമുകൻ ശരീരഭാഗങ്ങൾ ഭക്ഷിച്ചു

single-img
17 September 2014

oberhansley1മുന്‍ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ പാകം ചെയ്‌ത് ഭക്ഷിച്ചയാള്‍ അറസ്‌റ്റിലായി.ജോസഫ്‌ ഒബര്‍ഹാന്‍സ്ലി എന്ന 33 കാരനാണു അറസ്റ്റിലായത്.ഇയാളുടെ മുൻ കാമുകി 46 കാരി ടാമി ജോ ബ്ലാണ്ടനാണ്‌ കൊല്ലപ്പെട്ടത്‌.

ഇന്ത്യാനയിലെ ജഫേഴ്‌സണിലെ കാമുകിയുടെ വീട്ടിലെത്തിയാണു ഇയാൾ കാമുകിയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ പാചകം ചെയ്തത്.

വ്യാഴാഴ്‌ച പുലര്‍ച്ചെ മൂന്ന്‌ മണിക്ക്‌ മുന്‍ കാമുകന്‍ വീട്‌ ആക്രമിക്കുന്നു എന്ന് ആരോപിച്ച്‌ ബ്‌ളാണ്ടന്‍ പോലീസിന്റെ സഹായം തേടിയിരുന്നു. തുടര്‍ന്ന്‌ അവിടെയെത്തിയ പോലീസ്‌ ഒബര്‍ഹാന്‍സ്ലിയെ പറഞ്ഞയച്ചു.എന്നാൽ പിന്നീട് രാവിലെ പത്ത് മണിക്ക് വീണ്ടും ഇയാൾ എത്തുക ആയുരുന്നു.പോലീസിനോട് ടാമി ജോ സഹായം അഭ്യർഥിച്ചെങ്കിലും അവർക്ക് സ്ഥലത്ത് എത്താനായില്ല.

പോലീസ് എത്തിയപ്പോൾ തലയോട്ടി തകർന്ന നിലയിലായിരുന്നു ടാമി ജോ.മൃതദേഹത്തിൽ ഹൃദയവും കരളും തലച്ചോറും ഉണ്ടായിരുന്നില്ല.തുടർന്ന് പോലീസ് പിടിയിലായ ഒബര്‍ഹാന്‍സ്ലി ശരീരഭാഗങ്ങൾ പാചകം ചെയ്ത് കഴിച്ചതായി സമ്മതിക്കുക ആയിരുന്നു