രണ്ട് കോടി രൂപ കട്ടത് അഴിമതിയായി കണക്കാക്കാൻ ആകില്ലെന്ന് ബീഹാര്‍ ആരോഗ്യമന്ത്രി

single-img
17 September 2014

nitish-medരണ്ട് കോടി രൂപ കട്ടത് അഴിമതിയായി കണക്കാക്കാൻ ആകില്ലെന്ന് ബീഹാര്‍ ആരോഗ്യമന്ത്രി. കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ഉയർന്ന് വന്ന അഴിമതി ആരോപണത്തിനെ പ്രതിരോധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ ബീഹാര്‍ മുഖ്യമന്ത്രി ഈ അഭിപ്രായത്തോട് യോജിച്ചില്ല. എത്ര ചെറിയ തുകയായാലും അഴിമതി, അഴിമതി തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. എന്തായാലും പുതിയ മുഖ്യൻ പഴയ മുഖ്യന് ഈ കേസുമായി ബന്ധപ്പെട്ട് ക്ലീൻ ചീറ്റ് നൽകി കഴിഞ്ഞു.

നേരത്തെ തന്നെ നിതീഷ് കുമാറിനെതിരെ ബിജെപി ആവശ്യപ്പെട്ട സിബിഐ അന്വേഷണം ബീഹാര്‍ മുഖ്യമന്ത്രി ജീതൻ റാം തള്ളിയിരുന്നു.

മരുന്ന് വാങ്ങിയതിൽ രണ്ട് കോടി രൂപയുടെ തിരിമറി നടന്നതിനെ ഒരിക്കലും അഴിമതിയായി കാണാൻ കഴിയില്ലെന്നും. അഴിമതിയെന്നാൽ കോടിക്കണക്കായ രൂപയുമായി ബദ്ധപ്പെട്ടതാണെന്ന് ബീഹാര്‍ ആരോഗ്യമന്ത്രി രാംദാനി പറഞ്ഞത്. ഇതിനെതിരെ ബിജെപി രംഗത്തുവന്നിട്ടുണ്ട്.