ഉക്രൈനിൽ എം.പിയെ ചവറ്റ് കൂനയിലേക്ക് വലിച്ചിട്ട് ജനങ്ങളുടെ പ്രതിഷേധം

single-img
17 September 2014

Screenshot_247ഉക്രൈനിൽ എം.പിയെ ചവറ്റ് കൂനയിലേക്ക് വലിച്ചിട്ട് പ്രതിഷേധം.വിറ്റാലി സുരാവ്‌സകിയെയാണ് പ്രതിഷേധക്കാർ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. പാർലമെന്റിലേയ്ക്ക് പോകുകയായിരുന്ന എംപിയുടെ കൈയിൽ ഒരു ബ്രീഫ്‌കേസും ഉണ്ടായിരുന്നു. അതുൾപ്പടെയാണ് മാലിന്യത്തിലേക്ക് ഇട്ടത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഉക്രൈനിലെ മുൻ പ്രസിഡന്റ് വിക്ടർ യനുകോവിച്ചിന്റെ പാർട്ടി അംഗവും എം.പിയുമാണു വിറ്റാലി സുരാവ്‌സകി.എം.പി എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ ആളുകൾ മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാർക്കിടയിൽ നിന്നും വിറ്റാലി സുരാവ്‌സകിയെ മോചിപ്പിച്ചത്.