വിക്രമനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സിപിഎം നേതാവ് അറസ്റ്റില്‍

single-img
16 September 2014

1410617735vikramannആര്‍എസ്എസ് ജില്ലാ നേതാവ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിയായ വിക്രമനെ ഒളിവില്‍ കഴിയാന്‍ സഹായിക്കുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തതിനു സിപിഎം പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. സിപിഎം നിയന്ത്രണത്തിലുള്ള പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ സെക്രട്ടറിയായ ഈസ്റ്റ് കതിരൂരിലെ കീര്‍ത്തന ഹൗസില്‍ സി. പ്രകാശനാണ് (51) അറസ്റ്റിലായത്. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച സൊസൈറ്റിയുടെ സെക്രട്ടറിയായി ദീര്‍ഘനാളായി പ്രവര്‍ത്തിച്ചുവരികയാണ് പ്രകാശന്‍.