ലഹരിമരുന്ന്‌ കേസില്‍ ജയിലിലായിരുന്ന മലയാളി ഷിജു തിരിച്ചെത്തി

single-img
16 September 2014

 

SHIJUലഹരിമരുന്ന്‌ കേസില്‍ അബുദാബിയില്‍ ജയിലിലായിരുന്ന മലയാളി ഷിജു തിരിച്ചെത്തി.
നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ഷിജുവിനെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങളും ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്‌ തുടങ്ങിയ ജനപ്രതിനിധികളും എത്തിയിരുന്നു. തന്റെ മോചനത്തിനായി ഇടപെട്ട എല്ലാവരോടും നന്ദിയുണ്ടെന്ന്‌ ഷിജു പറഞ്ഞു.

 

നേരത്തെ അച്‌ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരികെ പോകുമ്പോള്‍ അപരിചിതന്‍ ഏല്‍പ്പിച്ച പൊതിയില്‍ മയക്കുമരുന്നാണെന്ന്‌ അറിഞ്ഞത്‌ അബുദാബി എയര്‍പോര്‍ട്ടില്‍ നടന്ന പരിശോധനയിലാണ്‌. ഇതോടെ ഷിജു ജയിലിലായി.

 
എന്നാല്‍ ഇതിനിടെ നാട്ടില്‍ യഥാര്‍ത്ഥ പ്രതി പിടിയിലായതോടെയാണ്‌ ഷിജുവിന്റെ മോചനം സാധ്യമായത്‌. യാഥാര്‍ത്ഥ പ്രതി പിടിയിലായ വിവരവും ഇത്‌ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടും കോടതി വിധിയും എംബസി മുഖേന അബുദാബി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതോടെ ഷിജുവിന്റെ മോചനം സാധ്യമായത്‌.