പെട്രോള് വേണ്ടേ വേണ്ട; 10 മിനിറ്റുകൊണ്ട് 12 കിലോമീറ്റര്‍ സഞ്ചരിക്കാം: ആര്‍ക്കും പരീക്ഷിക്കാവുന്നതേയുള്ളൂ

single-img
16 September 2014

Ramananകുട്ടനാട് മേല്‍പ്പാടം പുളിനിക്കുംതറയില്‍ രമണന്‍ എന്ന യുവാവ് കുതിരപ്പുറത്തേറി യാത്ര ചെയ്യുന്നത് പുതിയൊരു സന്ദേശവുമായാണ്. ഉയര്‍ന്നുപോകുന്ന പെട്രോള്‍- ഡീസല്‍ വില മറന്ന് കുതിരയെന്ന പരിസ്ഥിതി സൗഹൃദ വാഹനം ഉപയോഗിക്കാമെന്ന സന്ദേശവുമായി.

മുതിരയും വയ്‌ക്കോലും ഭക്ഷിക്കുന്ന കുതിരപ്പുറത്ത് പത്തു മിനിറ്റുകൊണ്ട് പന്ത്രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ കഴിയുമെന്ന് രമണന്‍ പറയുന്നു. കുതിരസവാരിക്ക് പറ്റുന്ന ചെറിയ കു തിരകളെ കണ്ടെത്തി അവയ്ക്ക് ആവശ്യമായ പരിപാലനവും പരിശീലനവും നല്‍കി വില്‍ക്കുകയാണ് രമണന്റെ തൊഴില്‍. പാലക്കാട് തത്തമംഗലത്തുനിന്നും 40,000 മുതല്‍ ഒരുലക്ഷം രൂപ വരെ നല്കിയാണ് കുതിരയെ വാങ്ങുന്നത്. വാങ്ങുന്ന കുതിരകള്‍ക്് സവാരിക്കനുയോജ്യമായ തരത്തില്‍ പരിശീലനം നല്‍ കി നല്ല വിലയക്ക് വില്‍ക്കുകയും പുതിയതിനെ വാങ്ങി പരിശീലിപ്പിക്കുകയും ചെയ്യും.

വിവാഹ ആഘോഷങ്ങള്‍ക്കും സ്വീകരണങ്ങള്‍ക്കുമൊക്കെ ആവശ്യനുസരണം കുതിരയെ പങ്കെടുപ്പിക്കാറുണ്ടെന്നും പതിനായിരം വരെ കിട്ടുമെന്നും രമണന്‍ പറയുന്നു. കരുത്തുള്ള കുതിരയ്ക്ക് ഒന്നര മുതല്‍ രണ്ടു ലക്ഷം രൂപ വരെയും മല്‍സരത്തില്‍ പങ്കെടുപ്പിക്കുന്ന ലക്ഷണമൊത്തവയ്ക്ക് പത്തുലക്ഷത്തിനു മുകളിലാണ് വിലയെന്നും രമണന്‍ പറയുന്നു.