കേരളത്തില്‍ ദേശീയപാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു കൈമാറിയേ തീരൂ : നിതിന്‍ ഗഡ്കരി

single-img
16 September 2014

download (17)കേരളത്തില്‍ ദേശീയപാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു കൈമാറിയേ തീരൂ എന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി . കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ പല പദ്ധതികളും ഭൂമി ഏറ്റെടുത്തു നല്‍കാത്തതിനാല്‍ മുടങ്ങിക്കിടക്കുകയാണ്.

 

കേരളത്തിന്റെ കാര്യം മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും പ്രത്യേകം ചര്‍ച്ച ചെയ്തിരുന്നു. എം.പി.മാരുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. ഇതു രാഷ്ട്രീയപ്രശ്‌നമല്ലെന്ന് മന്ത്രി വിശദീകരിച്ചു.
നാലുവരിപ്പാത നിര്‍മ്മിക്കുന്നതിനേയും ഭൂമി ഏറ്റെടുക്കുന്നതിനേയും സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്താല്‍ റോഡു വികസനം എങ്ങനെയാണ് നടക്കുകയെന്ന് അദ്ദേഹം ചോദിച്ചു. ഭൂമി ഏറ്റെടുത്ത് കൈമാറാന്‍ ജനങ്ങള്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കണം.

 

കേരളത്തില്‍ റോഡു നിര്‍മ്മാണം നടത്തണമെന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നത്. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ അതു നടക്കില്ല എന്നും മന്ത്രി പറഞ്ഞു.