മദ്യത്തില്‍നിന്നുള്ള വരുമാനക്കുറവ് നഷ്ടമായി കാണുന്നില്ലെന്ന് മന്ത്രി കെ.എം. മാണി

single-img
16 September 2014

maniസംസ്ഥാനത്ത് ബാറുകള്‍ അടച്ചുപൂട്ടിയതുവഴി വരുമാന നഷ്ടം ഉണ്ടായിട്ടുണെ്ടങ്കിലും അതൊരു നഷ്ടമായി കാണുന്നില്ലെന്നു ധനമന്ത്രി കെ.എം. മാണി. മദ്യനയത്തിന്റെ കാര്യത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തത്. അതിനാല്‍ ത്തന്നെ മദ്യനയത്തില്‍ ഉറച്ചുനില്‍ക്കും. മദ്യനയത്തില്‍ കേരള കോണ്‍ഗ്രസിന്റെ നയമോ നിലപാടോ മാറിയിട്ടില്ല. ബിയര്‍-വൈന്‍ പാര്‍ലറുടെ കാര്യത്തില്‍ പാര്‍ട്ടി പ്രത്യേക തീരുമാനമൊന്നും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.