രോഗം തലയിലെ ട്യൂമര്‍; ഒപ്പറേഷനുള്ള ചെലവ് 2 ലക്ഷം രൂപ: തലയില്‍ വളര്‍ന്ന ട്യുമറില്‍ നിന്നും ജോര്‍ജ് എന്ന വളര്‍ത്തുമീന്‍ രക്ഷപ്പെട്ട കഥ

single-img
16 September 2014

Georgeഓസ്‌ട്രേലിയയില്‍ നിന്നും ഒരു വ്യത്യസ്തമായ കഥ. ജോര്‍ജ് എന്ന വളര്‍ത്തുമീനിന്റെ തലയിലെ ട്യുമര്‍ എടുത്തുകളയാന്‍ ഓസ്‌ട്രേലിയക്കാരി ചിലവാക്കിയത് രണ്ടു ലക്ഷത്തോളം രൂപ. പത്ത് വര്‍ഷം പ്രായമുള്ള ജോര്‍ജ്ജ് ഇനിയും വര്‍ഷത്തോളം ജീവിക്കുമെന്ന് ശാസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ ട്രിസ്റ്റാന്‍ റിച് പറഞ്ഞു. തലയുടെ മുകള്‍ഭാഗത്തായി വരുന്ന ട്യൂമര്‍ തുടക്കത്തില്‍ തന്നെ അറിയാന്‍ കഴിഞ്ഞതിലാണ് എടുത്തുകളയാന്‍ സാധിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു. മിനുട്ടുകളോളം നീണ്ടുനിന്ന ശാസ്ത്രക്രിയക്ക് ശേഷം വെള്ളത്തിലിട്ട ജോര്‍ജ് പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിവന്നതായും റിച് അറിയിച്ചു.

10410819_759730290750388_5924301307997903211_n (1)