ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി തകരുന്നു; ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മാംഗറോള്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് കൊടി നാട്ടി

single-img
16 September 2014

congress

ഗുജറാത്തിലെ മാംഗറോള്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വാജാ ബാപുഭായി ആണ് ഇവിടെ വിജയിച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് അനുസരിച്ച് ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടേക്കാമെന്ന് ആദ്യ സൂചനകള്‍. മോഡിയുടെ തട്ടകമായ ഗുജറാത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം മുന്നേറുമ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് നാലില്‍ മൂന്നിടത്തും ലീഡ് ചെയ്യുന്നു. യു.പിയില്‍ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് 11 സീറ്റില്‍ എട്ടിടത്തും സമാജ്‌വാദി പാര്‍ട്ടിയാണ് മുന്നില്‍.

ഗുജറാത്തില്‍ ബി.ജെ.പിയുടെ ഒമ്പത് സിറ്റിങ് സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുമ്പോള്‍ നാലിടത്ത് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നു.