യുവതിയെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ച സംഭവം: സി.പി.എം പ്രാദേശിക നേതാവിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു

single-img
16 September 2014

crimeബൈക്കിൽ പിന്തുടർന്ന് യുവതിയെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ സി.പി.എം പ്രാദേശിക നേതാവിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എളയാവൂർ മേഖലയിലെ പ്രാദേശിക നേതാവും സുഹൃത്തുമാണ് ടൗൺ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. നേതാവിന്റെ സുഹൃത്തിന്റെ പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നു പറയുന്നു.

 

തിങ്കളാഴ്ച രാവില എട്ടോടെ എളയാവൂർ റോഡിലായിരുന്നു സംഭവം.തയ്യൽ പരിശീലനത്തിനു പോകുകയായിരുന്ന യുവതിയുടെ പിന്നാലെ ബൈക്കിലെത്തിയ ഇരുവരും മണ്ണെണ്ണ ദേഹത്തേക്ക് ഒഴിക്കുകയും തീകൊളുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ യുവതി സമീപത്തെ വീട്ടിൽഓടിക്കയറി രക്ഷപ്പെട്ടു. പിന്നീട് വീട്ടിൽ വിവരമറിയിച്ച പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.