കൊളമ്പിയ വനിതാ സൈക്കിളിംഗ് താരങ്ങൾക്ക് നൽകിയ ‘നഗ്ന ജഴ്സി’ വിവാദത്തിൽ

single-img
16 September 2014

bogota_പുതുതായി കൊളമ്പിയ തങ്ങളുടെ വനിതാ സൈക്കിളിംഗ് താരങ്ങൾക്ക് നൽകിയ ജഴ്സിക്കെതിരെ അന്താരാഷ്ട്ര സൈക്കിളിംഗ് യൂണിയൻ പ്രസിഡന്റ് രംഗത്ത്.  വനിതാ സൈക്കിളിംഗ് താരങ്ങൾക്ക് നൽകിയ മനുഷ്യ ശരീരത്തിന്റെ തൊലിയുടെ നിറത്തിലുള്ള ജഴ്സിക്കെതിരെയാണ് യുസിഐ പ്രസിഡന്റ് ബ്രിയാൻ കൂക്ക്സൺ തന്റെ ട്വിറ്ററിലൂടെ പ്രതികരിച്ചത്.

സ്ത്രീകളുടെ വയറിന്റേയും തുടയുടേയും ഇടക്കുള്ള ഭാഗമാണ് വസ്ത്രത്തിൽ പതിച്ചിരിക്കുന്നത്. ഇത് മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും, ഇതിനെ അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

mos_ഇതിനോടകം തന്നെ അന്താരാഷ്ട്ര തലത്തിൽ ഈ സംഭവം വിവാദമായി കഴിഞ്ഞിട്ടുണ്ട്. ഇത്തരം നടപടികൾ സ്പോർസിനെ തമാശ ആയിട്ടാണ് ചിത്രീകരിക്കുന്നതെന്നും. പെൺകുട്ടികൾ ഇതിനെതിരെ പ്രതിഷേധിക്കണമെന്നും. ഇത്തരം ജഴ്സികൾ അവർ നിരകാരിക്കണമെന്നും ഒഫിഷലുകൾ പറഞ്ഞു.