ഷങ്കറുമൊത്ത് ചിത്രം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് അർനോൾഡ് ഷ്വാർസെനേഗർ; ‘ഐ’യുടെ ട്രെയിലെർ പുറത്തിറങ്ങി

single-img
16 September 2014

arnoldഷങ്കറുമൊത്ത് ചിത്രം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് അർനോൾഡ് ഷ്വാർസെനേഗർ. കഴിഞ്ഞ ദിവസം ഷങ്കർ സംവിധാനം ചെയ്ത ‘ഐ’യുടെ ഓഡിയോ റിലീസിനെത്തിയതായിരുന്നു അദ്ദേഹം. എന്നെങ്കിലുമൊരിക്കൽ തനിക്ക് ഷങ്കറുമൊത്ത് ചിത്രം ചെയ്യാൻ താത്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ പേരും സാക്ഷാൽ അർനോൾഡ് തന്നെ നൽകുകയും ചെയ്തു.’കിങ് കോനാൻ’ എന്ന പേരാണ് അദ്ദേഹം നൽകിയത്. ഐ യിൽ ഷങ്കറിന്റെ സ്പെഷ്യൽ ഇഫക്ട് തനിക്ക് ഇഷ്ടപ്പെട്ടതായി അർനോൾഡ് പറഞ്ഞു.

ചിത്രത്തിൽ അഭിനയിച്ച ബോഡി ബിൽഡർമാരെ അർനോൾഡ് അഭിന്ദിക്കാനും മറന്നില്ല. അവരെ ചിത്രത്തിൽ അഭിനയിപ്പിച്ച ഷങ്കറിന് അദ്ദേഹം പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഐ യുടെ ട്രെയിലെർ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. വിക്രമാണ് ചിത്രത്തിന്റെ നായകൻ. ആമി ജാക്സനാണ് നായികയായി എത്തുന്നത്.

httpv://www.youtube.com/watch?v=pzTHmcXfeug